യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് നീരജ് എറി ഞ്ഞത്
ടോക്കിയോ : ഒളിംപിക്സിന്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി ഇന്ത്യയുടെ നീ രജ് ചോപ്ര. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടന്നു. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇതോടെ, ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനല്‍ പ്രവേശം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി നീരജ്. ഏഷ്യന്‍ ഗെയിംസിലും ഗോ ള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്.
ഫിന്‍ലന്‍ഡ് താരം ലാസ്സി എറ്റലാറ്റലോ ആദ്യ ശ്രമത്തില്‍ 84.50 മീറ്റര്‍ ദൂരത്തോടെയും ജര്‍മനിയുടെ ലോക ഒന്നാം നമ്പര്‍ താരം ജൊഹാനസ് വെ റ്റര്‍ മൂന്നാം ശ്രമത്തില്‍ 85.64 മീറ്റര്‍ ദൂരത്തോടെയുമാണ് ഫൈനല്‍ യോഗ്യത നേടിയത്. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാ ന ശ്രമത്തില്‍ 74.81 മീറ്ററാണ് ശിവ്പാല്‍ നേടിയത്. ജാവലിന്‍ ത്രോ ഫൈനല്‍ ശനിയാഴ്ച നടക്കും.