ഒറ്റ ആപ്പിൽ ഖത്തർ സർക്കാർ രേഖകൾ; ഡിജിറ്റൽ ഐഡി പദ്ധതിക്ക് തുടക്കം.

qatar-launches-digital-id-app-consolidating-all-official-documents1

ദോഹ : ഖത്തറിൽ ഇനി ഔദ്യോഗിക രേഖകൾ ഒറ്റ ആപ്ലിക്കേഷനിൽ സൂക്ഷിക്കാം. ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയാണ് 15–ാം മിലിപോൾ പ്രദർശനത്തിൽ ഈ ഡിജിറ്റൽ ഐഡി സ്മാർട്ട് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തത്. ഖത്തർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും ഈ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലായി സൂക്ഷിക്കാം. യാത്രകൾ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ഈ ആപ്പ് മതിയാകും.
എന്താണ് ഈ ആപ്പ് ചെയ്യുന്നത്?
∙ ഖത്തർ ഐഡി (QID), പാസ്‌പോർട്ട്, അഡ്രസ്, ഡ്രൈവിങ് ലൈസൻസ്, കമ്പനി റജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും ഒരിടത്ത് സൂക്ഷിക്കാം.
∙ വിമാനത്താവളങ്ങളിലും കര അതിർത്തികളിലും ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.
∙ വിവിധ സർക്കാർ സേവനങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ ഡിജിറ്റൽ ഐഡി ഉപയോഗിക്കാം.
∙ ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ ബയോമെട്രിക് റജിസ്ട്രേഷൻ നടത്തണം.
എന്താണ് ഇതിന്റെ പ്രയോജനം?
∙എല്ലാ രേഖകളും ഒരിടത്ത് സൂക്ഷിക്കാൻ സാധിക്കും.
∙യാത്രകൾ സുഗമമാക്കുന്നു.
∙ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു.
∙പേപ്പർ രേഖകൾ കൈകാര്യം ചെയ്യേണ്ട ആവശ്യമില്ല.
വിവിധ സർക്കാർ, ഔദ്യോഗിക ആവശ്യങ്ങൾക്കും ഇലക്ട്രോണിക് ഓൺലൈൻ സേവനങ്ങൾക്കും ഈ ഡിജി ഐഡികൾ ഔദ്യോഗിക രേഖകളായി ഉപയോഗപ്പെടുത്താനും കഴിയും. ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്ത് ആദ്യം ബയോമെട്രിക് റജിസ്ട്രേഷന്‍ നടത്തണം. മുഖം ഉൾപ്പെടെ സ്കാൻ ചെയ്തു മാത്രമേ പുതിയ ആപ്പിലേക്കുള്ള  റജിസ്ട്രേഷൻ സാധ്യമാകൂ. മുൻപ്, മെട്രാഷ് ടു ആപ്പിൽ വ്യക്തിഗത ഡിജിറ്റൽ രേഖകൾ ലഭ്യമായിരുന്നുവെങ്കിലും അവ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. പുതിയ ഡിജിറ്റൽ ഐഡി ആപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം

Also read:  ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്;കെഎസ്ആര്‍ടിസിക്ക് നഷ്ടം 5.33 ലക്ഷം

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES