സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയര്‍ ആക്കിയ സംഭവത്തില്‍ ഒരാള്‍ അറ സ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളാണ് പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു
കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയി ല്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലഹരിക്കെണിയില്‍പ്പെടുത്തി മയക്കുമരുന്ന് കാരിയറാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെ യും അടക്കം 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരു ന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് കുട്ടിയെ ലഹരി വില്‍പ്പനയുടെ കണ്ണിയാക്കിയത്. ലഹരിക്കച്ചവട ത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടിയുടെ വീടും സ്‌കൂളും കേന്ദ്രീ കരിച്ച് വിപുലമായ അന്വേഷണമാണ് നടത്തിവരുന്നതെന്ന് അന്വേഷണസംഘ തലവന്‍ സിറ്റി നാര്‍ക്കോ ട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയ തോടെ കൊല്ലുമെന്ന് ലഹരിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടു ത്തിയിരുന്നു.