വേനലവധി തിരക്കു കണക്കിലെടുത്താണ് സ്‌പെഷ്യല്‍ സര്‍വ്വീസ് പ്രഖ്യാപിച്ചത്. കൊച്ചി ഉള്‍പ്പടെ എട്ടോളം സെക്ടറുകളിലേക്ക് സ്‌പെഷ്യല്‍ ഫ്‌ളൈറ്റ്
മസ്‌കത്ത് : വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൊച്ചിയുള്‍പ്പടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഒമാന്‍ എയര്‍ തീരുമാനിച്ചു.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പുതിയ സര്‍വ്വീസുകള്‍ നടത്തുക.
കൊച്ചി കൂടാതെ ചെന്നൈ, ഡെല്‍ഹി എന്നിവടങ്ങളിലേക്കും മസ്‌ക്കത്തില്‍ നിന്ന് എല്ലാ ആഴ്ചയും പത്തു വീതം സര്‍വ്വീസുകളാകും നടത്തുക.
ഇന്ത്യയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് ഹമദ് ബിന്‍ മുഹമദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
കൊച്ചി, ചെന്നൈ, ബംഗളൂരു, മുംബൈ, കോഴിക്കോട്, ഗോവ, ഹൈദരബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് മസ്‌കത്തില്‍ നിന്നും 122 ഫ്‌ളൈറ്റുകളാണ് എല്ലാ ആഴ്ചയും സര്‍വ്വീസ് നടത്തുന്നത്.