English हिंदी

Blog

saudi-health-minister

 

റിയാദ്: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം വര്‍ദ്ദിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ കമ്പനികളുമായി സൗദി ആരോഗ്യ മന്ത്രാലയം കരാറുകള്‍ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീഅ അറിയിച്ചു.അര ദശലക്ഷത്തിലധികം ഡോസ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്തെത്തിയിട്ടുണ്ട്.ഫൈസര്‍, ബയോ എന്‍ ടെക് കൊവിഡ് വാക്‌സിനിനു പുറമെ, മറ്റൊരു വാക്‌സിന്‍ കൂടി താമസിയാതെ സൗദിയില്‍ ലഭ്യമാകുമെന്നും, ഇത് ഉപയോഗിച്ചുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Also read:  ട്രാക്കുകള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ

നിലവില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ച് രാജ്യത്ത് ആരംഭിച്ചിട്ടുള്ള കൊറോണ വൈറസ് വാക്‌സിനേഷന്‍ നടപടികള്‍ അടുത്ത മൂന്നാഴ്ച്ചയ്ക്കകം സൗദിയുടെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യ  മന്ത്രി  വ്യക്തമാക്കി.ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഫെബ്രുവരി അവസാനത്തോടെ ഫൈസര്‍, ബയോ എന്‍ ടെക് വാക്‌സിനിന്റെ ഒരു ദശലക്ഷം ഡോസ് രാജ്യത്ത് ലഭ്യമാകും. മെയ് അവസാനത്തോടെ ഏതാണ്ട് മൂന്ന് ദശലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍ സൗദിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ്.

Also read:  നവംബറില്‍ 68 പുതിയ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍, സൗദിയില്‍ 735 ദശലക്ഷം റിയാലിന്റെ നിക്ഷേപങ്ങള്‍

സൗദിയിലെ പൗരന്മാര്‍ക്കും, നിവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ‘സെഹതി’ ആപ്പിലൂടെ ലഭ്യമാണ്. ഈ രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഇന്ന് റിയാദ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വെളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌.