മസ്‌കത്ത് : ഒമാനില്‍ രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദാഹിറ ഗവര്‍ണറേറ്റിലെ റസ്‌റ്ററന്റുകള്‍, കഫേകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.ബിനാമി ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും ഏതെങ്കിലും അംഗീകൃത ബാങ്കില്‍ അക്കൗണ്ട് തുറക്കണമന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും.












