മസ്‌കത്ത് : കഴിഞ്ഞ വർഷം ഒമാൻ സ്വീകരിച്ചത് 40 ലക്ഷം വിനോദ സഞ്ചാരികളെ. സന്ദർശകരിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്, ഒന്നാം സ്ഥാനം യുഎഇക്കും. യുഎഇയിൽ നിന്നുള്ള 1,185,880 പേർ ഒമാൻ സന്ദർശിച്ചപ്പോൾ, ഇന്ത്യയിൽ നിന്ന് 623,623 പേർ എത്തി. 203,055 സഞ്ചാരികളുമായി യെമനാണ് മൂന്നാമത്. ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ നഗരങ്ങളിൽ ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടികൾ നടന്നിരുന്നു. ഇതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് ഒമാൻ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
