Web Desk
ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ കണ്ടെത്താനുളള സെറോളജിക്കല്‍ സര്‍വ്വേ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടത്തുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ഡല്‍ഹി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് സെറോളജിക്കല്‍ സര്‍വ്വേ.
കണ്ടെയ്ന്‍മെന്‍റ് സോണുകളിലും പുറത്തുനിന്നുമായി 20,000 ടെസ്റ്റുകള്‍ നടത്തും. ഡല്‍ഹിയിലെ 11 ജില്ലകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തുന്നത്. ഡോക്ടർമാർ, ഒരു ടെക്നീഷ്യൻ, പ്രാദേശിക തലത്തിലുള്ള ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തുന്നത്. എല്ലാ പ്രയത്തിലുളള ആളുകളുടെയും സാമ്പിളുകള്‍ ശേഖരിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരിലും ഇല്ലാത്തരിലും സര്‍വ്വേ നടത്തും. സര്‍വ്വേയിലൂടെ കൊവിഡ് വ്യാപനത്തിന്‍റെ കൃത്യമായ ചിത്രം അധികാരികള്‍ക്ക് ലഭിക്കും.