ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും അച്ഛ നുമെതിരെ കേസെടുത്തു. ബലനീ തി നിയമപ്രകാരമാണ് അച്ഛനും മുത്തശ്ശി സിപ്സിക്കുമെതിരെ കേ സെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസ്
കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസി ല്‍ കുട്ടിയുടെ മുത്തശ്ശിക്കും അച്ഛനുമെതിരെ കേസെടുത്തു. ബലനീ തി നിയമപ്രകാരമാണ് അച്ഛനും മു ത്തശ്ശി സിപ്സിക്കുമെതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോ പിച്ചാണ് പൊലീസ് കേസെടുത്തത്.
കുട്ടിയുടെ അച്ഛന് സജീവിനെയും മുത്തശ്ശി സിപ്സിയെയും ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാ ജരാക്കാനാണ് പൊലീസിന്റെ തീരുമാനം. ലഹരി മരുന്ന് വില്‍പ്പനയ്ക്കും മറ്റു ഇടപാടുകള്‍ക്കും കുട്ടികളെ അമ്മൂമ്മ സിക്സി മറയാക്കിയെന്നും കണ്ടെത്തലുണ്ട്. കുട്ടിയുടെ അമ്മ വിദേശത്തായ തിനാല്‍, കുട്ടിയു ടെ സംരക്ഷണ ചുമതല അച്ഛന് സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതാ യി പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്സി അങ്കമാലി പൊലീസ് സ്റ്റേഷ നിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാലാണ്.
കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊ ലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മ യുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി അറസ്റ്റിലായിരുന്നു.ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീ പിക്കും. കുട്ടിയെ കൊല പ്പെടുത്തിയ സമയത്ത് മുത്തശ്ശിയും അച്ഛനും സമീപത്തില്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നില്ല.
സംഭവം ശനിയാഴ്ച ഹോട്ടല്‍ മുറിയില്‍
ശനിഴാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച് കൊല്ലുകയായിരു ന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാ വും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കുഞ്ഞിനെ മുക്കി ക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുകയായി രുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ മാതാവും പിതാവും വിദേശത്താണ്. അഞ്ചു വയസ്സ് പ്രായമായ ഒരു മകനും ഇവര്‍ക്ക് ഉണ്ട്. അമ്മയുടെ അമ്മ സിപ്സിയുടെ (55) സംരക്ഷണത്തിലായിരുന്നു കുട്ടി കളുണ്ടായിരുന്നത്.











