ഇപ്പോൾ ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
വിദഗ്ധർ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയിൽ കേസുകൾ വരുമെന്നായിരുന്നു. എന്നാൽ, അത് പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു .
ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ നല്ല തോതിൽ പാലിച്ചിട്ടുണ്ട്. എന്നാൽ, തീരേ നിയന്ത്രണങ്ങൾ ഇല്ലാത്ത അവസ്ഥ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതി ഇടണം എന്നത് നിർബന്ധമാക്കിയിരുന്നു. അതിൽ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതിൽ പലരും വിമുഖത കാട്ടി.
ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന സംവിധാനം കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.