മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടിയത്
കോയമ്പത്തൂര്‍:മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പ ത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാ പനമാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടിയത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പാര്‍ ലറില്‍ പരിശോധന നടത്തിയത്.
മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകള്‍ കഫേയില്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് വിസ്‌കി,ബ്രാണ്ടി കുപ്പിക ളും കണ്ടെത്തി.ഐസ്‌ക്രീമില്‍ ചേര്‍ ക്കുന്നതിനായി സൂക്ഷിച്ച മദ്യമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്ന തെന്നും കഫേ മുഴുവന്‍ ഈച്ചകളും കൊതുകുകളും കൊണ്ട് നിറഞ്ഞിരു ന്നുവെന്നും പരിശോധനയ്ക്ക് ശേഷം അധികൃതര്‍ പറഞ്ഞു.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. പരിശോധനയ്ക്ക് പിന്നാലെ കടയുടെ ലൈ സന്‍സ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യം ഉത്തരവിട്ടു. ഭ ക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നില്ല പ്രവര്‍ത്തനമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ തമിഴ്സെല്‍വന്‍ പറഞ്ഞു.
(പ്രതീകാത്മ ചിത്രം)