പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ വെറുതെ വിട്ടു
മുംബൈ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാ ണെന്ന് വിലയിരുത്തിയ സ്പെഷ്യല്‍ കോടതി 22കാരനായ യുവാവിനെ വെറുതെ വിട്ടു.
സംഭവം നടന്ന സ്ഥലത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും ഇരയായ 17കാരിയുടെയും അമ്മയു ടെയും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ മൊഴി അനുസരിച്ച് സം ഭവ ദിവസം പ്രതി പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞു. എന്നാല്‍ ഇരയെ പ്രതി ആവര്‍ത്തിച്ച് പിന്തുടരുകയും ഐ ലവ് യു പറയുകയും ചെയ്തതായി ഇര പരാതിപ്പെട്ടിട്ടില്ല.
അതിനാല്‍ ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല. ഇരയുടെ മാന്യതയെ അപമാനിക്കുന്നതിന് തുല്യമായ ഒരു പ്രവൃത്തി കുറ്റാരോപിതന്‍ ചെ യ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രതി ലൈംഗിക ഉദ്ദേശത്തോടെ ഇരയോട് ഏതെ ങ്കിലും വിധത്തില്‍ പെരുമാറിയിട്ടുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടില്ല എന്ന് സ്പെഷ്യല്‍ ജഡ്ജി കല്‍പന പാ ട്ടീല്‍ ഉത്തരവില്‍ പറഞ്ഞു.
2016 ഫെബ്രുവരി ഏഴിന് പെണ്‍കുട്ടി പ്രദേശത്തെ പൊതുകുളിമുറിയിലേയ്ക്ക് പോകവേ പ്രതി പെണ്‍കുട്ടി യെ പിന്തുടരുകയും ഐ ലവ് യൂ എന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെ ത്തി അമ്മയെ വിവരം അറിയിച്ചു. നേരത്തെയും പ്രതി തന്നെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും അയാള്‍ ത ന്നെ നോക്കി നില്‍ക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അത് അവഗണിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
അമ്മയുടെയും മകളുടെയും മൊഴികളില്‍ വൈരുദ്ധ്യം
പ്രതി മകളെ കണ്ണിറുക്കി കാണിച്ചിരുന്നുവെന്നും പ്രതിയുടെ ബ ന്ധു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ അമ്മ കോട തിയെ അറിയിച്ചു. എന്നാല്‍ തനിക്ക് നേരെ പ്രതി കണ്ണിറു ക്കിയ ത് സംബന്ധിച്ച് പെണ്‍കുട്ടിക്ക് കോടതിയില്‍ പരാമര്‍ശിച്ചില്ല. സംഭവം നടന്നതായി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അമ്മയും പറയുന്ന സ്ഥലങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി നി രീക്ഷിച്ചു. വീടിന് സമീപത്തെ കുളി മുറിയില്‍ വച്ചാണ് സംഭവം നടന്നതെന്ന് അമ്മ പറയുമ്പോള്‍ മറ്റൊരു കുളിമുറിയില്‍ പോയതായാണ് പെ ണ്‍കുട്ടി പറഞ്ഞത്. കൃത്യമായ തെളിവുകള്‍ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.











