‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

prof gayathri

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും, ലക്ഷ്യബോധത്തിന് മുന്നില്‍ പ്രായം മുട്ടുകുത്തും.

സവിതാ പ്രമോദ് രാഘവൻ 

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചു വട്‌വച്ചത് ആയിരങ്ങളുടെ മനസിലേക്കാണ്. ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന പ്രാ യത്തില്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടേ  എന്നു  കരുതുന്നവരോട് കൊല്ലം ടികെ എംഎന്‍ജിനീയറിങ് കോളേജ് മുന്‍ വകുപ്പ് മേധാവി പ്രൊഫസര്‍ ഗായത്രി വി ജയലക്ഷ്മി ഉറപ്പിച്ചു പറയുന്നു; ‘ജീ വിതം ചിലപ്പോള്‍ പുത്തന്‍ ഉടുപ്പുകള്‍ അ ണിയുന്നത് 60കളിലും ആവും’. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടു മ ണിഞ്ഞ് പ്രൊഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് പ്രൊഫ സര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും. ലക്ഷ്യ ബോധത്തിന് മുന്നില്‍ പ്രായം മുട്ടുകുത്തും എന്നു തെളിയിക്കുകയാണ് ഗായ ത്രി ടീച്ചര്‍. ടീച്ചറുടെ വാക്കുകളില്‍ ‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘

സ്‌കൂള്‍ പഠനകാലത്ത് ഒമ്പതാം വയസ്സിലാണ് നൃത്തപഠനം തുടങ്ങിയത്. ചി ങ്ങോലി ഗവണ്മെന്റ് സ്‌കൂളിലും, ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ബഥനി ബാലി കമഠം സ്‌കൂളിലും ആയിരുന്നു വിദ്യാഭ്യാസം. ഹരിപ്പാടായിരുന്നു അന്ന് വീട്. അവിടെ നിന്നും കൊല്ലത്തു വന്നാണ് അക്കാലത്ത് നൃത്തം പഠിച്ചിരുന്നത്. അ ച്ഛനാണ് നൃത്ത ക്ലാസ്സില്‍ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ടു പോ യിരുന്നതും. അതൊരു പ്രൊഫഷനായി എടുക്കാന്‍ വീട്ടില്‍ സമ്മതമില്ലായിരു ന്നു. എങ്കിലും മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.

മികച്ച നടി കൂടി ആയിരുന്ന ഗായത്രി സ്‌കൂളില്‍ നാടകം, സംഗീതം,നൃത്തം എന്നിങ്ങനെ എല്ലാ കാര്യങ്ങ ള്‍ക്കും പങ്കെടുത്തിരുന്നു. ചിത്രാ മോഹന്‍ ടീച്ചറിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ആദ്യ ചുവടുകള്‍ പ ഠിച്ച ഗായത്രി വിജയലക്ഷ്മിയെ പിന്നീട് രാധാമണി ടീച്ചര്‍, ലളിതഭദ്രന്‍ ടീച്ചര്‍ എന്നിവര്‍ നൃത്തം പഠിപ്പിച്ചു. ദീ പിക ബാലസംഖ്യത്തില്‍ നാടോടി നൃത്തം, സെമിക്ലാസിക്കല്‍ ഡാന്‍സ് എന്നിവക്ക് സംസ്ഥാനതലത്തിലും പങ്കെടുത്തിരുന്നു.

പത്താം ക്ലാസ് മുതല്‍ ഭരതനാട്യം പഠിച്ചു തുടങ്ങി. കോളേജ് കാലഘട്ടത്തില്‍ കൊല്ലത്തേക്കുള്ള പറിച്ചു നടലില്‍ നൃത്തത്തിനൊപ്പം എന്‍ജിനീയറിങും ജീ വിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളേജും ടി. കെ.എം കോളേജും വരവേറ്റപ്പോള്‍ ഒന്നിലും ഭ്രമിക്കാതെ നൃത്തത്തിനും പഠ നത്തിനും മാത്രമായി ഉഴിഞ്ഞുവെച്ച നാളുകളായിരുന്നു. തൃശൂര്‍ വാടാനപ്പ ള്ളി ജനാര്‍ദ്ദനന്‍ മാഷിന്റെ കീഴില്‍ ഭരതനാട്യവും, നൂപുര കുറുപ്പ് മാഷിന്റെ യും, ചന്ദ്രിക ടീച്ചറിന്റെയും കീഴില്‍ മോഹിനിയാട്ടവും അഭ്യസിച്ചു. ജില്ലാതല ത്തില്‍ മോഹിനിയാട്ടത്തിനും, ഭാരതനാട്യത്തിനും സമ്മാനം നേടി.

പഠിക്കാന്‍ മിടുക്കിയായിരുന്ന ഗായത്രി പ്രീഡിഗ്രി തൊണ്ണൂറു ശതമാനം മാര്‍ക്കോടെ പാസായി. കൊല്ലം ടി കെഎം എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം എളുപ്പത്തില്‍ നേടിയെടുത്തു. ഇലട്രിക്കല്‍ എന്‍ജി നീ യറിങ് ആണ് ചെയ്തത്. ബിടെക് കാലത്ത് യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേ ടുകയും ചെയ്തിരുന്നു. രണ്ടു തവണ സ്റ്റേറ്റ് സെലക്ഷന്‍ കിട്ടിയ അഞ്ചുപേരില്‍ ഒരാളായി. സംഗീത നാടക അക്കാദമി ഉള്‍പ്പെടെ ജില്ലാതലത്തില്‍ ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും സമ്മാനങ്ങള്‍ നേടി.

ബിടെക് ബിരുദത്തിന് ശേഷം വിവാഹിതയായി തിരുവനന്തപുരത്തേക്ക്. വി വാഹശേഷവും നൃത്തത്തെയും കൂടെ കൂട്ടി. അവിടെ എംടെക് പഠിക്കുമ്പോ ഴും മൈഥിലി ടീച്ചറിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു.  തിരുവനന്തപു രത്തേക്ക് താമസം മാറിയപ്പോഴാണ് എംടെക്കിന് പോകു ന്നത്. തിരുവന്തപു രം കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന്  1986ല്‍ പിജി പാസായതിനൊപ്പം തന്നെ ബിടെക്കിന് പഠിച്ച ടികെ എം എന്‍ജിനീയറി ങ് കോളജില്‍ അധ്യാപികയായി നിയമനം ലഭിച്ചു. ഇക്കാലയളവില്‍ മകള്‍ ഉ ണ്ണിമായയുടെയും മകന്‍ യദുകൃഷ്ണന്റെയും ജനനം.

അധ്യാപനം എന്ന തിരക്കുകള്‍ക്കിടയിലും ദൂരദര്‍ശനില്‍ അനൗണ്‍സര്‍ ജോ ലി ചെയ്യുകയും ‘ഒരു മണ്ണാങ്കട്ടയുടെ കഥ’എന്ന ടെലിഫിലിമില്‍ അഭിനയിക്കു കയും ചെയ്തിട്ടുണ്ട് ഗായത്രി. പക്ഷേ, നൃത്തം പൂര്‍ണമായി നിന്നു. പിന്നീടങ്ങോട്ട് കുഞ്ഞുങ്ങളുടെയും കോ ളജിലെ വിദ്യാര്‍ത്ഥികളുടെയും ഭാവിയില്‍ മാത്രമായി ശ്രദ്ധ. താമസം കൊല്ലത്തേക്ക് മാറി. മൂന്നു പതിറ്റാ ണ്ടു കാലം നൃ ത്തത്തിന് താല്‍കാലിക   വിരാമം നല്‍കി എന്‍ജിനീയറിങ് കുട്ടികള്‍ക്കും കുടുംബത്തിനു മായി ജീവിതം ഉഴിഞ്ഞു വച്ചു. എന്‍ജിനീയറിങ് കുട്ടികള്‍ക്ക് അധ്യാപിക മാത്രമായിരുന്നില്ല, അമ്മ, കൂട്ടു കാരി, വഴികാട്ടിയായ അധ്യാപിക, ടീച്ചര്‍ അവരുടെ എല്ലാമെല്ലാമായി. അധ്യാപനത്തെ അത്രമേല്‍ സ്‌നേ ഹിച്ച ടീച്ചര്‍ നൃത്തത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. നൃത്തം നിന്നതിലോ, അധ്യാപനത്തിലേക്ക് എത്തിയതി ലോ പരാതിയോ പരിഭവമോ ഇല്ലെന്ന് ടീച്ചര്‍ പറയുന്നു.  ഇഷ്ടപ്പെട്ടുതന്നെയാണ് അധ്യാപനം ചെയ്തത്. കോ ളജിലെ കുട്ടികളോട് വളരെ നല്ല ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാനായി. മക്കളെ ഒറ്റയ്ക്ക് വളര്‍ത്തിയതും ആ സ്വദിച്ചു തന്നെ ചെയ്തു. 2015ല്‍ ടി കെഎം കോള ജിലെ സീനിയര്‍ അഡൈ്വസറായിരിക്കെ എന്‍ജിനീയ റിങ് ആദ്യ പതിനൊന്ന് റാങ്കുകളില്‍ പത്തെണ്ണവും ടികെഎം കോളജിന് ലഭിച്ചു എന്നത് എന്നെ ഏറെ സ ന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ടീച്ചര്‍ പറയുന്നു.

ശിഷ്യഗണങ്ങള്‍ തന്നെയാണ് ടീച്ചറെ റിട്ടയര്‍മെന്റിന് ശേഷം തിരക്കുള്ള നര്‍ ത്തകിയുടെ റോളിലേക്ക് തിരിച്ചുകൊണ്ടുവന്നത്.”ടികെഎമ്മില്‍ എന്റെ കൂ ടെ പഠിച്ചവരുടെ മക്കള്‍ പഠിക്കാനെത്തിയപ്പോഴാണ് ഞാന്‍ നൃത്തം ചെയ്തി രു ന്നു എന്ന വിവരം എന്റെ കുട്ടികളറിയുന്നത്. അതോടെ അവര്‍ ‘ടീച്ചര്‍ നൃ ത്തം ചെയ്യണം’ എന്നു നിര്‍ബന്ധിക്കാന്‍ തുടങ്ങി. സെന്റ് ഓഫിന് കളിക്കാം എന്ന് ഞാനുറപ്പ് കൊടുക്കുകയും ചെയ്തു. അങ്ങിനെ സെന്റ് ഓഫിന് ‘ശ്വേതാംബര ധരേ ദേവീ’ എന്ന ഗാനം സ്വയം ചുവടുകള്‍ ചിട്ടപ്പെടുത്തി ചെയ്തു. മൂന്നു മിനി റ്റേ ഉണ്ടായിരുന്നുള്ളു അത്.  മകന്‍ റെക്കോര്‍ഡ് ചെയ്ത ആ നൃത്തവിഡിയോ കണ്ടപ്പോഴാണ് നൃത്തം വീ ണ്ടെടുക്കണം എന്നു തോന്നിയത്.”

വീഡിയോ കണ്ട ടീച്ചര്‍ക്ക് മക്കളുടെ സപ്പോര്‍ട്ട് കൂടിയായപ്പോള്‍ വീണ്ടും നൃത്തം അഭ്യസിക്കാനുള്ള പ്രചോ ദനം കൂടി. റിട്ടയര്‍മെന്റിനുശേഷം വിരസമാകേണ്ട ഒന്നല്ല ജീവിതം എന്നു തിരിച്ചറിഞ്ഞ ടീച്ചര്‍ വീണ്ടും ചി ലങ്ക അണിഞ്ഞു. ഈശ്വരാധീനമായി കിട്ടിയ അസാധാരണ  മെയ് വഴക്കം  പരിശീലനം ഇല്ലാതെ തന്നെ നൃത്തം ചെയ്യാന്‍ ടീച്ചറെ പ്രാപ്തയാക്കി.

റിട്ടയര്‍മെന്റിന് ശേഷം ആശ്രാന്ത പരിശ്രമത്തിലൂടെയാണ് ഭരതനാട്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. ആ ദൗത്യം ജീവിതത്തില്‍ മറ്റൊരു അധ്യായം കൂടിയായിരുന്നു എന്ന് ടീച്ചര്‍ പറയുന്നു. ഒരുപാട് സ്ത്രീകള്‍ ക്ക് പ്രചോദനമായി വിവാഹവും കുട്ടികളും റിട്ടയര്‍മെന്റും ഒന്നിനും തടസ്സം അല്ല എന്ന് തെളിയിക്കുകയാ ണ് ഗായത്രി വിജയലക്ഷ്മി. തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കാദമിയിലായിരുന്നു വീണ്ടും നൃ ത്ത പഠനം ആരംഭിച്ചത്. 2015ലെ നവരാത്രിക്ക് മിഥിലാലയയുടെ പരിപാടിയില്‍ നൃത്തം ചെയ്തു.

മൈഥിലി ടീച്ചറിന്റെ കീഴില്‍ വീണ്ടും നൃത്തം അഭ്യസിച്ച ഗായത്രി ടീച്ചര്‍ 57വയസ്സ് ഉള്ളപ്പോള്‍ വൈലോപ്പി ള്ളി സംസ്‌ക്രതി ഭവനില്‍ ഒന്നര മണിക്കൂര്‍ ഭാരതനാട്യ കച്ചേരി ചെയ്തു. അമ്പതില്‍ അധികം സ്റ്റേജുകളി ല്‍ നൃത്തം ചെയ്ത ടീച്ചര്‍ പിന്നീട് കോവിഡ്കാലത്ത്  15 ഓണ്‍ലൈന്‍ പ്രോഗ്രാമുകളും പത്ത് സ്റ്റേജ് പ്രോ ഗ്രാമുകളും അഭിനയത്തിലേക്കും ചുവടുവെച്ചു.

 സ്‌കൂള്‍ വിദ്യാര്‍ഥിനി ആയ കോട്ടയംകാരി  ചിന്മയി  നായരുടെ ഷോര്‍ട് ഫിലിം ‘ഗ്രാന്‍ഡ്മാ’യില്‍ ഗ്രാന്‍ഡ് മാ ആയി അഭിനയിച്ചു. കേരള ടൂറിസം ഓണാഘോഷം, ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്ക് നൃത്താസ്വാദക സദ സ്സ്, കടവല്ലൂര്‍ അന്യോന്യം, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റുകാല്‍ പൊങ്കാല, രാജ്യാന്തര ഡാന്‍സ് ഫെസ്റ്റുകള്‍ തുടങ്ങി നിരവധി പ്രമുഖ വേദികളില്‍ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു ഗായത്രി.

മാതാപിതാക്കളെ വാര്‍ധക്യത്തില്‍ കൈവെടിയുന്ന വര്‍ത്തമാനകാലത്ത് അമ്മയ്ക്ക് പൂര്‍ണ പിന്തുണ നല്‍ കി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും, മരുമക്കളായ അനീഷും, ദേവിജയും കൊച്ചു മകന്‍ നിരഞ്ജനും ഒപ്പമുണ്ട്. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ ഗായത്രി ടീച്ചര്‍ റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി മാറ്റുകയാണ്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. യുദ്ധസമയങ്ങൾ

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »