കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന് മകന് എസ്.പി.ചരൺ പറഞ്ഞു.
“അപ്പാ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യവാനായി കുറച്ചുദിവസത്തിനകം തിരിച്ചെത്തും’- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചരൺ പറഞ്ഞു.
https://m.facebook.com/story.
എസ്.പി.ബിയെ ഐ.സി.യുവില്‍നിന്ന് എക്സ്ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്- ചരണ്‍ പറഞ്ഞു.
ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്.പി.ബിക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്.പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.
ചെന്നൈ അരുമ്ബാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് എസ്പിബിയെന്നു ആശുപത്രി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ എസ്പിബിയുടെ ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്കു മാറ്റുകയുമായിരുന്നു.