പ്രതികള്‍ക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്നും എഴുനൂറിലധികം കേസുകളാണ് രജി സ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഒരു കേസില്‍ പോ ലും പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെ ന്ന് കോടതി
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷ ണം ശരിയായ ദിശയിലല്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വ മാണെന്നും കോടതി വിമര്‍ശിച്ചു.കുറ്റക്കാരെന്ന് കണ്ടിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്ത തില്‍ കോടതി അതൃപ്തി അറിയിച്ചു. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ ജോര്‍ജ് വട്ടുകുളം ന ല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് വിമര്‍ശനം. പ്രതികള്‍ക്കെതിരെ കോടതിയുടെ ഭാഗത്ത് നി ന്നും എഴുനൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഒരു കേസില്‍ പോലും പ്ര തികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
കോറോണയുടെ പശ്ചാത്തലത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാഞ്ഞതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് ശരിയായ വിശദീകരണമല്ലെന്നും അറസ്റ്റിന് കോ റോണ തടസമല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീ ക രിച്ച് തിങ്കളാഴ്ച്ച സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് മണികുമാര്‍ അദ്ധ്യക്ഷനായ ബെ ഞ്ച് നിര്‍ദ്ദേശിച്ചു.