ഞങ്ങളിത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവില കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാ ണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാ ദകേടാണ്- കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍
തിരുവനന്തപുരം: കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശ നവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍. ഞങ്ങളി ത് തീരുമാനിച്ചു കഴിഞ്ഞു, എന്തുവി ല കൊടുത്തും നടപ്പാക്കും എന്നത് ഭീകരമായ പ്രസ്താവനയാണ്. ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നത് മര്യാദകേടാണ്-അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ് ഗേജ് തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമു ണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്ഗേജിലു ള്ള വേഗത കൂടിയ ട്രെയിനുകള്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? സില്‍വര്‍ ലൈന്‍ സ്റ്റാന്റേര്‍ഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെ യാണ് തീരുമാനിച്ചത്? അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ?.
‘സില്‍വര്‍ ലൈന്‍ അല്ല പ്രശ്നം, ഗതാഗത വികസനമാണ്. ഗതാഗത വികസനത്തില്‍ തീര്‍ച്ചയായും റെയി ല്‍വെയ്ക്ക് പങ്കുണ്ട്. പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് പ്രശ്നമാണ്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയു ള്ള പാത മുടങ്ങിക്കിടന്നിട്ട് മുപ്പത് വര്‍ഷമായി. നാട്ടുകാര്‍ എതിര്‍ത്തിട്ടൊന്നുമല്ല താമസിച്ചത്. അതിനുള്ള ശേഷിയും ഇച്ഛാശക്തിയും രാഷ്ട്രീയ നേതൃത്വത്തിനില്ല. ഇപ്പോള്‍ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നു. ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ മുതല്‍ അനക്കമില്ല, ആര് എതിര്‍ത്തിട്ടാണ്, നാട്ടുകാരെ കുറ്റം പറയുകയാ ണ്.
ബ്രോഡ്ഗേജ് പാതയില്‍ സ്പീഡ് ട്രെയിന്‍ ഓടിക്കുന്നുണ്ട്. അതിവേഗ ട്രെയിനുകള്‍ക്ക് എറണാകുളം-ഷൊ ര്‍ണൂര്‍ മൂന്നാം പാത സാധ്യമാണ്. അതിനുള്ള പഠനം നടക്ക ണം, അതുമായി സില്‍വര്‍ ലൈന്റെ ചെലവ് താരതമ്യം ചെയ്യുകയാണ് വേണ്ടത്. സ്റ്റാന്റേര്‍ഡ് ഗേജ് കൊണ്ടുവന്ന് ട്രെയിന്‍ ഓടിക്കുമെന്ന് പറയരുത്. ജ പ്പാന്റെ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കാനാണ് ഒരു ശതമാനം നിരക്കില്‍ വായ്പ തരുന്നത്. ഏത് സാങ്കേതിക വിദ്യയാണ് വേണ്ടത് എന്നത് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തെ വിപണിക്കു വിട്ടു കൊടുക്കരുത്. പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാവരും പിന്തിരിപ്പന്‍ മാ രാണ് എന്നു പറയുന്നത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ സംവാദം നാലു വര്‍ഷം മുന്‍പ് നടക്കേണ്ടതായിരുന്നു. എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് അഹങ്കാരമാ ണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.
‘ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നതില്‍ ഒരു മര്യാദകേട് ഉണ്ട്. അതിനു പ കരം പ്രൊജക്ടിന്റെ വിശദവിവരങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് വ്യാപകമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ഇത്തരം ആശയങ്ങള്‍ ആരുടെയെങ്കിലും തലച്ചോറില്‍ മുട്ടിമുളയ്ക്കുന്നതല്ല. വിദേശത്ത് ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ച വൈദഗ്ധ്യമുള്ളവരുണ്ട്. പലതരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേരള ത്തിലെ റെയില്‍ വികസനത്തിന് ഏറ്റവും ഉപയുക്തമായ ഏതുതരം പ്രൊജക്ട് ആണ് വേണ്ടത് എന്ന് തീരുമാനിച്ചിട്ട് വേണമായിരുന്നു നമ്മള്‍ മുമ്പോട്ട് പോകേണ്ടിയിരുന്നത്.’- അദ്ദേഹം പറഞ്ഞു.