സെപ്തംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും
ദുബായ് : ലോകം മുഴുവന്‍ ഉറ്റു നോക്കിയ ദുബായ് എക്‌സ്‌പോ 2020 യുടെ വേദി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു.
ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ, ടെറ, അലിഫ് എന്നീ പവലിയനുകളാണ് തുറക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് എക്‌സ്‌പോയ്ക്ക് തിരശ്ശീല വീണത്. ആറു മാസം നീണ്ട എക്‌സ്‌പോയ്ക്ക് അവസാനമായങ്കിലും വേദിയുടെ പുതുമ അവസാനിച്ചിരുന്നില്ല.
എക്‌സ്‌പോ അനുഭവങ്ങള്‍ വീണ്ടും ഒരുക്കുകയാണ് ലക്ഷ്യം. 50 ദിര്‍ഹം നല്‍കിയാല്‍ പ്രവേശന പാസ് ലഭ്യമാകും. എക്‌സ്‌പോ സിറ്റിയിലെ പ്രവേശന കവാടത്തിലും എക്‌സ്‌പോ വെബ്‌സൈറ്റിലും ടിക്കറ്റ് ലഭ്യമാണ്. മുപ്പത് ദിര്‍ഹം കൊടുത്താല്‍ ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ എന്ന കറങ്ങുന്ന വാച്ച് ടവറില്‍ കയറി എക്‌സ്‌പോ സിറ്റി 360 ഡിഗ്രിയില്‍ കാണാനാകും.
പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രവേശനം. ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈയില്‍ വൈകീട്ട് മൂന്നു മുതല്‍ ആറു വരേയുമാണ് പ്രവേശനം.












