English हिंदी

Blog

Dharmajan Bolgaty

ബാലുശ്ശേരി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

Also read:  വൈദ്യുതി നിരക്ക് കൂട്ടില്ല: വ്യാജ വാര്‍ത്തക്കെതിരെ കെഎസ്ഇബി

നടിയെ അക്രമിച്ച കേസ് ഉള്‍പ്പടെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനാല്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു. കോഴിക്കോട്ടെ സംവരണമണ്ഡലമായ ബാലുശ്ശേരിയില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്. എന്നാല്‍ ഇക്കുറി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഈ സീറ്റില്‍ മത്സരിക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

Also read:  ഇ.പി ജയരാജനും ഐസക്കും അടക്കം അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം