കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റും വ്യവസായിയുമായ സാബു എം ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു
കൊച്ചി : കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റും വ്യവസായിയുമായ സാബു എം ജേക്കബിനെതിരെ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവന്‍ സംഘടി പ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമാ യി അപമാനിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ട്വന്റി 20 നേതൃത്വം വിവേചനപര മായി പെരുമാറുന്നതായി ആരോപിച്ച് എംഎല്‍എ നേരത്തെയും രംഗത്ത് വന്നിരുന്നു.