പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മക്കയും മദീനയും മാത്രമല്ല ഇനി മുതല്‍ രാജ്യത്തെ ഏതു നഗരത്തിലും പോകാം.
റിയാദ് : ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്കുള്ള വീസയുടെ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നുമാസമായി ഉയര്‍ത്തി.
ജോര്‍ദ്ദാനില്‍ സൗദി എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൗദി ഹജ്ജ് കാര്യ മന്ത്രി ഡോ തൗഫീഖ് അല്‍ റബീയാണ് ഇക്കാര്യം അറിയിച്ചത്.
ഉംറവീസയിലെത്തുന്നവര്‍ക്ക് പുണ്യ നഗരങ്ങളായ മക്കയും മദീനയും മാത്രം സന്ദര്‍ശിക്കാനാണ് നേരത്തെ അനുമതി ഉണ്ടായിരുന്നത്.
എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാമെന്ന് മന്ത്രി പറഞ്ഞു.
ഉംറ വീസ അപേക്ഷിക്കാന്‍ ഇ പോര്‍ട്ടല്‍ സംവിധാനം വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഉപയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു.
ട്രാവല്‍ ഏജന്‍സികളെ ആശ്രയിക്കാതെ തന്നെ തീര്‍ത്ഥാടകര്‍ക്ക് ഉംറ വീസയ്ക്ക് അപേക്ഷിക്കാം.












