Web Desk
അബുദാബി: ഇന്ത്യയിലെ ഏഴ് നഗരങ്ങള്‍ ഉള്‍പ്പെടെ 15 ഇടങ്ങളിലേക്ക് ഈ മാസം മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍ലെെൻസ്. ജൂലൈ 16 മുതൽ ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ സര്‍വ്വീസ് ആരംഭിക്കും.
ഈ മാസം മുതല്‍ ലോകമെമ്പാടുമുളള 40 ഇടങ്ങളിലേക്ക് സര്‍വ്വീസ് നടത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ ഭാവിയില്‍ തങ്ങളുടെ ശൃംഖല വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ ആഗോള വ്യോമയാന അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ എന്നീ മൂന്ന് പാകിസ്ഥാൻ നഗരങ്ങളിലേക്കാണ് എയര്‍ലെെൻസ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എയര്‍ലെെൻസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.