അബുദാബി : യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി ചാർജറുകൾക്ക് കിലോവാട്ടിന് 70 ഫിൽസുമാണ് ഈടാക്കുക. നിലവിൽ ചാർജിങ് സൗജന്യമാണ്.
ചാർജിങ് പോയിന്റുകൾ എവിടെയൊക്കെയാണെന്ന് അറിയാനും മറ്റും യുഎഇവി എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ് പുറത്തിറക്കും. 2030ഓടെ ശൃംഖലയിൽ 1,000 ചാർജിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തും. ഇന്റർ-സിറ്റി, ഇൻട്രാ-സിറ്റി ഇവി സ്റ്റേഷനുകൾ എല്ലാ എമിറേറ്റിലും ഉറപ്പാക്കുമെന്നും പറഞ്ഞു.
