ഇരട്ട വോട്ട് ജനാധിപത്യത്തില്‍ മായം കലര്‍ത്തലാണെന്നും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി കര്‍ശനമായ നിര്‍ദേശം നല്‍കി. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ നടപടി കമ്മീഷന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: ഇരട്ടവോട്ടുള്ളവര്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം. ഇരട്ട വോട്ട് ജനാധിപത്യത്തില്‍ മായം കലര്‍ത്ത ലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിനാവശ്യമായ നടപടി കമ്മീഷന്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
കേസ് നാളെ വീണ്ടും പരിഗണിക്കും. രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോട തിയുടെ ഇടപെടല്‍. ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കാന്‍ കോടതി തയ്യാറായില്ല.
അതേസമയം ഇരട്ട വോട്ട് വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മീഷനോട് റിപ്പോര്‍ട് തേടി. ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദ്ദേശം. എല്ലാ ജില്ലകളിലെയും സാഹര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം.
കോടതി നിര്‍ദ്ദേശത്തോട് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശം നടപ്പാക്കും. ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഒരാള്‍ക്ക് അയാളുടെ താമസ സ്ഥലത്ത് തന്നെ വോട്ടുറപ്പാക്കാന്‍ ശ്രമിക്കും