ഇന്നും ആയിരം കടന്ന് രോഗികൾ ;688 പേർക്ക് രോഗമുക്തി :30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഞായറാഴ്ച 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 69 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 58 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 50 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 38 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 991 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 363 പേർക്കും, മലപ്പുറം ജില്ലയിലെ 113 പേർക്കും, കാസർഗോഡ് ജില്ലയിലെ 110 പേർക്കും, എറണാകുളം ജില്ലയിലെ 79 പേർക്കും, കോട്ടയം ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 51 പേർക്കും, തൃശൂർ ജില്ലയിലെ 40 പേർക്കും, കോഴിക്കോട് ജില്ലയിലെ 39 പേർക്കും, പാലക്കാട് ജില്ലയിലെ 36 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, ഇടുക്കി ജില്ലയിലെ 23 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേർക്ക് വീതവും, കണ്ണൂർ ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂർ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

Also read:  വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിത നീക്കം : മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 168 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 66 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 37 പേരുടെയും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 30 പേരുടെ വീതവും, പലക്കാട് ജില്ലയിൽ നിന്നുള്ള 29 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Also read:  നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകള്‍ ഇന്ന് തുറക്കുന്നു; ആവേശമാകാന്‍ 'മാസ്റ്റര്‍'
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,35,173 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,604 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,26,042 സാമ്പിളുകൾ ശേഖരിച്ചതിൽ 1541 പേരുടെ ഫലം വരാനുണ്ട്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES