കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്
ഇടുക്കി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗ ലം ചാക്കോച്ചി വളവില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.
മൂന്നാര്‍- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു.
മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതോ ളം യാത്രക്കാരുണ്ടായിരുന്നു. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുത രമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.