ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സമീപപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടു വിച്ചു. സംഭ രണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നാ ളെ ചെറുതോണി അണ ക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്
തൊടുപുഴ: ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി സമീപപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെ ടുവിച്ചു.സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നാ ളെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കനത്ത മഴയെ തുടര്‍ന്ന് സംഭരണിയുടെ വൃഷ്ടി പ്രദേശത്തെ വെ ള്ളമൊഴുക്ക് വര്‍ധിക്കുകയും ജല നിരപ്പ് 2397.38 അടിയായി ഉയരുകയും ചെയ്തിട്ടുണ്ട്.
നാളെ രാവിലെ 11 മണിക്കാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. രണ്ടു ഷട്ടറുകള്‍ 50 സെ.മീ വീതം ഉയ ര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം ചെറുതോണിപ്പുഴയിലേക്ക് ഒഴുക്കിവിടും. 2,395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തും. സമീപവാസി കള്‍ക്ക് ജില്ലാ ഭരണകൂടം ജാ ഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രി റോഷി അഗസ്റ്റിനും കലക്ടര്‍ ഷീബ ജോര്‍ജും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഡാം തുറക്കുന്ന കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്.ഡാമിന് സമീ പത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി യിലുള്ള നടപടികളു ണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉ റപ്പാക്കും. മുമ്പുണ്ടായ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഡാം ഇപ്പോള്‍ തുറക്കുന്നതെന്നും മ ന്ത്രി കൂട്ടിച്ചേര്‍ത്തു.










