മെഡിക്കല്‍ കോളേജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാ മ്പിളുകള്‍ നെഗറ്റീവായത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമാ യി അടുത്ത സമ്പര്‍ക്കം പുല ര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത്
തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികില്‍സയിലുള്ള രണ്ട് പേരു ടെ കൂടി പരിശോധന ഫലം നെഗറ്റീവായതാ യി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ പു തുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍ നെ ഗറ്റീവായത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത്.
പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച എട്ടുപേരുടെ സാമ്പിളുകളും നെഗറ്റീവായിരു ന്നു. എട്ടുപേരുടെ മൂന്ന് വീതം സാമ്പിളുക ളാണ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. നിപാ ബാധിച്ച് മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളും സമ്പര്‍ക്കമുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ഈ ഘട്ടത്തില്‍ ആശ്വാസക രമാ ണ്.
നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗു രുതരമായ പ്രശ്നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറ ഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്.
വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.