രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടിലായിരുന്നു സഇയാള്‍ ആക്രമിക്കപ്പെട്ടത്.
ആലപ്പുഴ : ആലപ്പുഴ കൈനകരിയില്‍ ഗുണ്ടാനേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. രണ്ട് കൊലപാതകം ഉള്‍പ്പെടെ ഇരുപത്തഞ്ചിലെറെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടിലായിരുന്നു സഇയാള്‍ ആക്രമിക്കപ്പെട്ടത്. പിന്നില്‍ അഭിലാഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന മജു ആണെന്ന് പൊലീസ് പറഞ്ഞു. മജു ഒട്ടേറെ കേസുകളില്‍ പ്രതിയും കൈനകരി സ്വദേശിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. കൈനകരിയില്‍ അനിയന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു ഭാര്യ വീട്ടില്‍ താമസിക്കുമ്പോഴാണ് അഭിലാഷ് കൊല്ലപ്പെടുന്നത്.
വെട്ടേറ്റ് ഗുരുതരമായ പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറല്‍ ആശുപ ത്രി യില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും രക്ഷി ക്കാനാ യില്ല.
നെടുമുടി, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനുകളില്‍ 2 കൊലപാതകക്കേസുകളിലും പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോര്‍ത്ത് സ്റ്റേഷനു കളിലായി ഇരുപത്തഞ്ചോളം ഗുണ്ടാക്ര മണക്കേസുകളിലും അഭിലാഷ് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.