പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെ യാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായി രുന്നു മൃതദേഹം
ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ചെയ്ത് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഉപേക്ഷിച്ച പ്രതി യുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍. പെണ്‍കുട്ടി യെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെയാണ് റെയില്‍വേ ട്രാ ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. ഡിജിപി മഹേന്ദ്ര റെഡ്ഡിയാണ് പ്രതി കൊല്ലപ്പെട്ടവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഒരാഴ്ചയായി ഇ യാള്‍ ഒളിവിലായിരുന്നു.
സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദില്‍ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാ ണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒ ളിവില്‍ പോയി. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീ ഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയാല്‍ ഹൈദരബാദ് മാതൃകയില്‍ വെടിവച്ച് കൊല്ലുമെന്നും പ്രതിക്ക് നീതി ഉറപ്പാക്കു മെന്നും തൊഴില്‍ മന്ത്രി മല്ലം റെഡ്ഡി പറയുകയും ചെയ്തു. പ്രസ്താവന നടത്തി മണിക്കൂറകുള്‍ക്ക കകമാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വര്‍ധിച്ചുവരുന്ന രോഷ ത്തിനിടയിലാണ് സംസ്ഥാന തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന പ്ര ഖ്യാപനം നടത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ വകവരുത്ത ണമെന്ന് മന്ത്രി മല്ലം റെഡ്ഡി പറഞ്ഞതോടെ കൊലപാതകം ദേശീയത ലത്തിലും വാര്‍ത്തയായി മാ റിയിരുന്നു.
കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതിയാണ് ബലാല്‍സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊ ലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.