കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് സൂചന. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായതെ ന്നാണ് സൂചന.പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു. ദൃക്സാക്ഷികള്‍ തിരിച്ചറിയേണ്ടതു കൊണ്ടാണ് പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കാത്തതെന്ന് എസ്പി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി.
നെന്മാറ അടിപ്പെരണ്ട സ്വദേശി സലാമിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ ഒരാളാ ണ് സലാം. പ്രതി പോപ്പുലര്‍ ഫ്രണ്ട് നേ തൃത്വത്തിലെ ഭാരവാഹിയാണെന്നാണ് വിവരം.പാലക്കാട് സ്വദേശി സുബൈര്‍, നെന്‍മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
മുണ്ടക്കയത്തെ സുബൈറിന്റെ ബേക്കറിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളി വില്‍ കഴിയാന്‍ എത്തിയതായിരുന്നു സലാമും, ഇസ്ഹാക്കും. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സഞ്ജിത് കൊല്ലപ്പെട്ട് ഏട്ട് ദിവസമാകുമ്പോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. സുബൈര്‍ നാല് മാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.സുബൈറിന് താമസിക്കാനായി എടുത്തു നല്‍കിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ട് പേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്ന് പേര്‍ ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറ ത്തുവിടുക.
നവംബര്‍ 15ന് രാവിലെ ഒമ്പതു മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ മമ്പ റത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീര ത്തിലുള്ളത്.കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പൊലീസ് വിശദീകരണം. കേസില്‍ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.