വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്ന തോടെയാണ് മോചനം ഒരു ദിവസം വൈകി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിത നായി. കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച ആര്യന്‍ ഖാന്‍ ഇന്നു രാവിലെ പതിനൊന്നോടെ യാണ് ആര്‍തര്‍ റോഡ് ജയിലില്‍നിന്ന പുറത്തിറങ്ങിയത്. ആര്യനെ കൊണ്ടുപോവാന്‍ പിതാവ് ഷാറൂഖ് ഖാന്‍ നേരത്തെ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു.
വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്ന തോടെയാണ് മോചനം ഒരു ദിവസം വൈ കിയത്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായി രുന്നു.ജാമ്യം ലഭിച്ചതിന്റെ രേഖകള്‍ 5.30നകം ഹാജരാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാ ന്‍ സാധിച്ചില്ല.
ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിന് പുറത്ത് ഷാരൂഖ് ഖാനെത്തുമ്പോള്‍ അനിഷ്ട സംഭവങ്ങളൊന്നും ഉ ണ്ടാകാതിരിക്കാന്‍ പൊലീസ് വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.ആര്യനു വേണ്ടി നടി ജൂഹി ചൗ ള ആള്‍ജാമ്യം നിന്നു. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്ര തികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത്,പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്ക ണം,വെ ള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാര മാണ് ജാമ്യം അനുവദിച്ചത്.