മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി യുമായി നിയുക്തമ മന്ത്രി മുഹമ്മദ് റിയാസ്. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴു ണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതെല്ലാം അസംബന്ധമാണ്, രാഷ്ടീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ തനി ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി മുഹമ്മദ് റിയാസ്. ആരോപണങ്ങളൊന്നും തനിക്ക് പുത്തരിയല്ലെന്നും പലതരത്തിലുള്ള വ്യക്തിഹത്യകള്‍ കാലകാലങ്ങളായി നേരിടുന്നു ണ്ടെന്നും ഇതിനോടെല്ലാം ജനം മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴുണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടാ യിരുന്നു. ഇതെല്ലാം അസംബന്ധമാണ്, രാഷ്ടീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിസ്ഥാനം എന്ന് ഉയര്‍ത്തിക്കാട്ടിയാണ് മുഹമ്മദ് റിയാസിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. കുടുംബ വാഴ്ച്ചയാണെന്നും പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയ രുന്നുണ്ട്. ഇത്തരം അസംബന്ധങ്ങള്‍ പറയുന്നവര്‍ക്കും ഈ ജനാധിപത്യസമൂഹത്തില്‍ അത് പറ യുന്നവര്‍ക്ക് നിലവാരത്തില്‍ പറയാനുള്ള അവകാശമുണ്ട്. അത് പറയട്ടെ. വിശ്വസിക്കണോ വേണ്ട യോയെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുമുണ്ടെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
‘വീണക്കും വിഷമങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു സ്ത്രീയെ എത്തരത്തില്‍ അപമാനിക്കാന്‍ പറ്റുമോ അ തെല്ലാം ചെയ്യുന്നു. മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വളരെ പക്വതയോടെ പൊട്ടിക്കരയാതെ പൊട്ടിത്തെറിക്കാതെ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അനാവശ്യമായി ഇടപെടാറുള്ള വ്യക്തിയല്ല.’ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു റിയാസിന്റെ പ്രതികരണം.