ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ എന്നിവ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പരി ശോധയില് കണ്ടെത്തിയാല്‍ തല്‍ക്ഷണം നാടുകട ത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
കുവൈറ്റ് സിറ്റി: ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ എന്നിവ ഇല്ലാതെ ഭക്ഷ്യവ സ്തുക്കള് ഡെലിവറി ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പരിശോധയില്‍ കണ്ടെത്തിയാല്‍ തല്‍ ക്ഷണം നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഡെലിവറി കമ്പനികളിലെ ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധനകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
നിബന്ധനകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി മാനവശേഷി പൊതുസമിതി വിഭാഗവും ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ചയിലാണു ഇക്കാര്യം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വാണിജ്യ മേഖലക ള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഡെലിവറി വാഹനങ്ങ ളില്‍ പരിശോധന നടത്തും.
ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം, മാനവശേഷി പൊതുസമിതി,ഫൂഡ് ആന്‍ഡ് ന്യൂട്രിഷന്‍ അധികൃതരുടെ നേതൃത്വത്തിലാണു പരിശോധന നടത്തുക. പരി ശോധനയില്‍ പിടിക്കപെടുന്നവരെ ഉടന്‍ നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ വിപണി നിയന്ത്രിക്കുവാനും ശുദ്ധീകരി ക്കുവാനും ലക്ഷ്യമാക്കിയാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയി ച്ചു.













