പരസ്പരം ആക്രമിക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും വീഡിയോയില്‍ആരോ പകര്‍ത്തി അത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. തമ്മിലടിച്ചവരെ ദുബായ് പോലീസ് പിടികൂടി.
ദുബായ് : നഗരത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ആഫ്രിക്കന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.
ഇവര്‍ തമ്മിലടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ദുബായ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ വീഡിയോ പോലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും ദുബായ് പോലീസ് അറിയിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊതുയിടങ്ങളില്‍ പങ്കുവെയ്ക്കുന്നത് എമിറേറ്റിന്റെ സുരക്ഷയേയും പൊതുതാല്‍പര്യങ്ങളേയും സമ്പദ് വ്യവസ്ഥയേയും പ്രതികുൂലമായി ബാധിക്കും. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്നും പോലീസ് അറിയിച്ചു.











