ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറ ക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് (മഞ്ഞ മുത്തൂറ്റ്) ശൃംഖല വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 11 പുതിയ ശാഖകള്‍ തുറന്നു. ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറ ക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു.
ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമാ യി, കഴിഞ്ഞ ഡിസംബറില്‍ കമ്പനി പത്തു ശാഖകള്‍ ഇരുസംസ്ഥാ നങ്ങളിലുമായി തുറന്നിരുന്നു. നട പ്പുവര്‍ഷം 50 ശാഖകള്‍ തുറക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ തെലങ്കാനയിലും ആ ന്ധ്രാപ്രദേശിലുമായി ശാഖകളു ടെ എണ്ണം 250 ആയി ഉയരും. കൂടാതെ രാജ്യത്തൊട്ടാകെയുള്ള ശാഖ കളുടെ എണ്ണം 900-നു മുകളിലെത്തും.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗോവ, കേ ന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ശക്തമായ സാന്നിധ്യമുണ്ട്.

എല്ലാ ഉദ്യമങ്ങളുടെയും അടിത്തറ ഉപഭോക്താക്കള്‍ :
മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്
ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളുടെയും അടിത്തറ ഉപഭോക്താക്കളാണ്. ഉപഭോ ക്താ ക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധ്യമായ ഏറ്റവും മി കച്ച സേവനങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ 50 ശാഖ കളുടെ ഉദ്ഘാടനത്തോടെ, തെലങ്കാനയുടേയും ആ ന്ധ്രാപ്രദേശിന്റേയും ഓരോ കോണിലുമുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ കമ്പനി തയാറാ യിരിക്കുകയാണ്.
ഇന്ത്യയിലെ ജനപ്രിയ സാമ്പത്തിക സേവന ദാതാവാകാനുള്ള ഉദ്യമത്തിന്റെ പാതയിലായ മുത്തൂറ്റ് മിനി ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍, എംഎസ്എംഇകള്‍, ഇടത്തരം വരുമാന ക്കാര്‍, താഴ്ന്ന ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ക്കിടയില്‍ പ്രീതി നേടിയ സാമ്പത്തിക സേവന പങ്കാ ളിയാകാനും വിഭാവനം ചെയ്യുന്നു. ശാ ഖാ വിപുലീകരണത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മു ത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.












