മസ്കറ്റ്: ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്ന് ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും, മുതിര്‍ന്ന പൗരന്‍മ്മാര്‍ക്കുമാകും, ചെക്ക് പോയിന്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക.
ഇതുവരെ ഏതെങ്കിലും കോവിഡ് വാക്‌സിന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രാലയവും ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡോ. അല്‍ സഈദി കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ ജാഗ്രതയും മുന്‍കരുതലും കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.














