മസ്കത്ത് : കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആരാധകർക്ക് 100 സൗജന്യ എയർ ടിക്കറ്റുമായി ഒമാൻ എയർ. താരങ്ങൾക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിലേക്ക് കൂടുതൽ ഒമാനി ആരാധകരെ എത്തിക്കുകയാണ് ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ദിവസത്തെ താമസ പരിധിയിൽ ഇക്കണോമിക്ക് ക്ലാസ് ടിക്കറ്റുകളാണ് നൽകുക.
മസ്കത്ത്: കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആരാധകർക്ക് 100 സൗജന്യ എയർ ടിക്കറ്റുമായി ഒമാൻ എയർ. താരങ്ങൾക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിലേക്ക് കൂടുതൽ ഒമാനി ആരാധകരെ എത്തിക്കുകയാണ് ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ദിവസത്തെ താമസ പരിധിയിൽ ഇക്കണോമിക്ക് ക്ലാസ് ടിക്കറ്റുകളാണ് നൽകുക.
അറേബ്യൻ ഗൾഫ് കപ്പിന്റെ സെമിയിൽ ശക്തരായ സൗദിയെ 2-1ന് തകർത്താണ് ഒമാൻ ഫൈനലിൽ പ്രവശേിച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന കലാശക്കളിയിൽ ബഹ്റൈനാണ് എതിരാളികൾ. ഫൈനൽ കാണാനായി കൂടുതൽ ഒമാൻ ആരാധകർ കുവൈത്തിലേക്ക് ഒഴുകുമെന്നാണ് കാണുന്നത്. ഇത് റെഡ്വാരിയേഴ്സിന്റെ ആത്മ വിശ്വാസം വർധിപ്പിക്കും. സെമിഫൈനലിലേക്ക് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് ആരാധകരെ ഒമാൻ ഫുട്ബാൾ അസോസിയേഷൻ കുവൈത്തിന്റെ മണ്ണിൽ എത്തിച്ചിരുന്നു.
