English हिंदी

Blog

RIP (1)

Web Desk

മലയാളി വ്യവസായിയെ ഷാർജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ദുബായ് മഡോസില്‍ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടി.പി. ഹൗസിൽ ടി.പി. അജിത്ത് (55) ആണ് തിങ്കളാഴ്ച ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനി നടത്തുകയായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം.

Also read:  ന്യൂസിലാന്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; വിന്‍ഡീസിന് പരിശീലനത്തിന് അനുമതിയില്ല

പ്രതിസന്ധികളെ തരണം ചെയ്ത് ഗള്‍ഫ് മേഖലയിലെ മികച്ച സ്ഥാപനമാകാന്‍ സ്പേസ് മാക്സിന് സാധിച്ചത് ടി.പി അജിത്തിന്‍റെ കഠിന പ്രയത്നത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ഫലമായാണ്.മിഡില്‍ ഈസ്റ്റിലെ നിര്‍മ്മാണ സഹകരണ മേഖലയിലെ  മികച്ച സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു സ്പേസ് മാക്സ് . ഗള്‍ഫ് മേഖലയില്‍ ബിസിനസ് ക്രമാനുഗതമായി വര്‍ധിക്കുകയും മികച്ച രീതിയില്‍ ഇന്‍ഡസ്ട്രിയല്‍ , റസിഡന്‍ഷ്യല്‍,കൊമേഴ്സ്യല്‍ വിഭാഗങ്ങളിലായി വിവിധ പ്രൊജക്ടുകള്‍ ചെയ്യുവാനും സ്പേസ് മാക്സിന് സാധിച്ചത് കമ്പിനിയുടെ വളര്‍ച്ചയ്ക്ക് സഹായകമായി.  കുറഞ്ഞ ബഡ്ജറ്റില്‍ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമാംവിധം പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി നല്‍കുന്നതും സ്പേസ് മാക്സിന്‍റെ പ്രത്യേകതയായിരുന്നു. സ്വപ്രയത്നത്തിലൂടെ വിജയം കൈവരിച്ച ഗള്‍ഫ് മലയാളി കൂടിയായിരുന്നു ടി.പി അജിത്ത്.

Also read:  വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സഭയില്‍ ആവശ്യമുന്നയിച്ച് പ്രതിപക്ഷം, കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

ഇദ്ദേഹത്തിന്‍റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍: എന്‍ജിനീയറിങ് പഠനം പൂർത്തിയാക്കി അജിതിന്‍റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു. മകൾ വിദ്യാർഥിയാണ്. അടുത്തിടെ കണ്ണൂരിൽ വീട് സ്വന്തമാക്കിയിരുന്നു. മൃതദേഹം പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി.