അനിയന്ത്രിതമായി ഇ സ്‌കൂട്ടറുകള്‍ പെരുകുകയും കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി
അബുദാബി : ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവു ഉണ്ടായതോടെ ഇവ മൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഗതാഗത വകുപ്പ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.
സുരക്ഷിതമായ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ ഇവയില്‍ സഞ്ചരിക്കുന്നവരുടെ ബാലന്‍സ് നഷ്ടപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതായാണ് പോലീസിന്റെ അപകടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുന്നു തരം സ്‌കുൂട്ടറുകള്‍ക്കാണ് ഇതു മൂലം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിന്നു സഞ്ചരിക്കാവുന്ന ഇ സ്‌കൂട്ടറുകള്‍ക്ക് വിലക്കില്ല.
ഇ സ്‌കൂട്ടറുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് കൈ-കാല്‍മുട്ട് പാഡ്, റിഫ്‌ളക്ടീവ് ജാക്കറ്റുകള്‍ തുടങ്ങിയവ ധരിക്കണം.
ഒരു വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നതിനും വിലക്കുണ്ട്.
പെട്രോള്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പലരും ഇ സ്‌കൂട്ടറുകളെയാണ് വലിയതോതില്‍ ആശ്രയിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായതും ചെലവു കുറഞ്ഞതുമായ വാഹനം എന്ന നിലയിലാണ് ഇതിന് ഏറെ പ്രചാരം ലഭിച്ചത്.
ഗ്രോസറികളിലും റെസ്റ്റൊറന്റുകളിലും ഡെലിവറിക്ക് ഇ സ്‌കൂട്ടറുകള്‍ വലിയ തോതില്‍ ഉപയോഗിച്ചു വരികയായിന്നു.
ഇ സ്‌കൂട്ടറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രധാന റോഡുകളില്‍ പ്രവേശനമില്ല. ഇവയ്ക്കായി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള പാതകളില്‍ മാത്രമേ പ്രവേശനമുള്ളു. വേഗപരിധി മണിക്കൂറില്‍ ഇരുപതു കിലോമീറ്ററായിരിക്കണം. എന്നീ കര്‍ശന നിര്‍ദ്ദേശങ്ങളാണുള്ളത്.












