English हिंदी

Blog

market 1

ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് ഇന്നുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് മൂലമുള്ള ആശങ്ക യാണ് വിപണിയെ തളര്‍ത്തിയത്

മുംബൈ : ഓഹരി വിപണി കടുത്ത വില്‍പ്പന സമ്മര്‍ദത്തിനൊടുവില്‍ ഗണ്യമായ നഷ്ടത്തോടെയാമ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് ഇന്നുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് മൂലമുള്ള ആശങ്ക യാണ് വിപണിയെ തളര്‍ത്തിയത്.

Also read:  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

നിഫ്റ്റിയും സെന്‍സെക്സും 1.7 ശതമാനം വീതം ഇടിവ് നേരിട്ടു. പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നഷ്ടത്തോടെയാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഇടിവ് തുടരുകയും നിഫ്റ്റി 265 പോയിന്റ് നഷ്ടത്തോടെ 14,549ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റിയിലെ 50 ഓഹരികളില്‍ 47ഉം ഇടിവ് നേരിട്ടു. സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് എന്നിവ മാത്രമാണ് നേട്ടം കൈവരിച്ച നിഫ്റ്റി ഓഹരികള്‍.

Also read:  വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും,തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും ; കെടി ജലീല്‍

ഫാര്‍മ ഒഴികെ എല്ലാ മേഖലാ അധിഷ്ഠിത സൂചികകളും നഷ്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി ഏകദേശം 900 പോയിന്റ് ഇടിഞ്ഞ് 33,293ലാണ് ക്ലോസ് ചെയ്തത്. രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലേക്കാണ് ബാങ്ക് നിഫ്റ്റി ഇടിഞ്ഞത്.

പൊതുമേഖലാ ബാങ്ക്, മെറ്റല്‍ ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. ഇന്നലെ മൂന്ന് ശതമാനത്തോളം നേട്ടം കൈവരിച്ച പൊതുമേഖലാ ബാങ്ക് സൂചിക ഇന്ന് 3.3 ശതമാനം ഇടിഞ്ഞു. മെറ്റല്‍ സൂചിക 3.24 ശതമാനം നഷ്ടം നേരിട്ടു. ഓട്ടോ, മീഡിയ, റിയല്‍ എസ്റ്റേറ്റ് സൂചികകളും രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.

Also read:  ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം റോഡില്‍ തള്ളി; വാഹനങ്ങള്‍ കയറിയിറങ്ങി, സിസിടിവി ദൃശ്യം പുറത്ത്

മുന്‍നിര ഓഹരികളേക്കാള്‍ ശക്തമായ ഇടിവാണ് മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ നേരിട്ടത്. നിഫ്റ്റി മിഡ്കാപ് സൂചികയും സ്മോള്‍കാപ് സൂചികയും 2.45 ശതമാനം വീതമാണ് ഇടിഞ്ഞത്.

എന്‍എസ്ഇയിലെ 457 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,430 ഓഹരികള്‍ നഷ്ടം നേരിട്ടു.