അബുദാബി: സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളിൽ പരിശോധനക്കായി ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു. ബാഗുകൾ, പാർസലുകൾ, കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവ സ്കാൻ ചെയ്യുന്നതിന് രണ്ടുവീതം ഉപകരണങ്ങളാണ് ഖലീഫ തുറമുഖത്ത് സ്ഥാപിച്ചത്. മണിക്കൂറിൽ 120 ട്രക്കുകൾ സ്കാൻ ചെയ്യാനുള്ള ശേഷി ഓരോ ഉപകരണത്തിനുമുണ്ട്. എല്ലാ ഉപകരണങ്ങളും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
നിർമിത ബുദ്ധിയിലധിഷ്ഠിതമാണ് ഇവ. അബൂദബിയിലെ അതിർത്തി തുറമുഖങ്ങളിലെ കസ്റ്റംസ് പ്രവർ ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ കൂടി ഭാഗമായാണ് അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചത്. പരിശോധനയുടെ വേഗം കൂട്ടുന്നതിനും സുഗമമായ ചരക്ക് നീക്കത്തിനും സുസ്ഥിര സാമ്പത്തിക വികസ നത്തെ പിന്തുണക്കുന്നതിനുമായാണ് സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതെന്ന് അബൂദബി കസ്റ്റംസിലെ ഓപറേഷൻസ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുബാറക് മത ർ അൽ മൻസൂരി പറഞ്ഞു.


















