അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് അതിതീവ്ര ഭൂകമ്പം. 255 പേര്‍ മരിച്ചതായി അഫ്ഗാ ന്‍ വാര്‍ത്താ ഏജന്‍സിയായ ബഖ്തര്‍ റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാന്റെ പല ഭാഗങ്ങളി ലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതാ യി റിപ്പോര്‍ട്ടില്ല
കാബൂള്‍: അഫ്ഗാനിസ്താനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം.രാജ്യത്തിന്റെ കിഴക്കന്‍ മേഖല യില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 255 പേര്‍ കൊല്ലപ്പെട്ടതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രക മ്പനം അനുഭവപ്പെട്ടു. പാകിസ്ഥാനില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി പാകിസ്ഥാന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. അഞ്ഞൂറു കി ലോമീറ്റര്‍ വരെ ദൂരത്തില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യന്‍ സീസ്മോ ളജിക്കല്‍ ഏജന്‍സി പറഞ്ഞു.
സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്. ഇവിടെ 100 പേര്‍ കൊല്ലപ്പെടു കയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഭരണ കൂടത്തിന്റെ ദുരന്തനിവാര ണ അതോറിറ്റി തലവന്‍ മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു.