ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 150 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടു ങ്ങിക്കി ടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാ നത്താ വളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താ വളത്തിന് പു റത്ത് കുടുങ്ങി ക്കിടക്കുകയാണ്
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം കാബൂളി ലെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുറപ്പെട്ടു. വ്യോമസേനയുടെ സി-130 ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനില്‍ ഇറങ്ങി ഇന്ധനം നിറ ച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തും. ഡല്‍ ഹിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുത പ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണമായിട്ടില്ല.
അതേസമയം ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 150 ഓളം ഇന്ത്യക്കാര്‍ വാഹനങ്ങ ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എത്തിയ ഇവരെ വിമാന ത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നലെ രാത്രി മുതല്‍ ഇവര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്. മലയാളികളുള്‍പ്പടെയുള്ളവര്‍ സംഘത്തിലുള്ളതായാണ് ലഭിക്കുന്ന വിവരം.
എംബസി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പൗരന്‍മാരെ അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാ നില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയി രിക്കുകയാണ്.
അതേസമയം അഫ്ഗാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടതു മൂലമാണ് അവിടെയുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ വൈകുന്നതെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആ ക്ഷേപം. യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഏതാനും ഉദ്യോഗസ്ഥരെ എംബസിയില്‍ നിലനി ര്‍ത്തി അവരുടെ പൗരന്‍മാരുടെ മടക്കയാത്ര ഏകോപിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആദ്യമെ ത്തിയ വിമാനങ്ങളില്‍ രാജ്യം വിട്ടതിനെ ച്ചൊല്ലിയാണ് പരാതി.