സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറ ശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീ ഷണര്‍ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മ ഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് എളമക്കര പൊലീസ് സനല്‍ കുമാറിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി യാണ് കേസ്.
ദിവസങ്ങള്‍ക്കു മുന്‍പാണ് മഞ്ജു വാര്യരെക്കുറിച്ച് സനല്‍കുമാര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മഞ്ജുവി ന്റെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെ ന്നുമാണ് കുറിച്ചത്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉ ദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണ് എന്ന് ബ ലമായി സംശയിക്കുന്നു എന്നും സനല്‍കുമാര്‍ പറഞ്ഞിരുന്നു.
ഇതിനു മുന്‍പും മഞ്ജു വാര്യര്‍ തനിക്കെതിരെ പരാതി നല്‍കിയതായും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ സ നല്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. മഞ്ജുവിനോടുള്ള താല്‍പ്പര്യം പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറി പ്പിട്ടതിനു പിന്നാലെയായിരുന്നു ഇത്.