പാലക്കാട് നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോ ഹന ന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും.
പാലക്കാട് : ഫെബ്രുവരി പത്തൊന്‍പതിനു പാലക്കാടു നടക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആറാമത് കെ.ആര്‍. മോഹനന്‍ അന്താരഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിലേയ്ക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി പത്തുവരെ രെജിസ്‌ട്രേഷന്‍ തുടരും. പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ വച്ചു നടക്കുന്ന മേളയില്‍ ഇരുപതു മിനുട്ടി ല്‍ താഴെ ദൈര്‍ഘ്യമുള്ള 21 മത്സര ഡോക്യൂമെന്ററികള്‍ പ്രദര്‍ ശിപ്പിക്കും.
ചലച്ചിത്ര നിരൂപകന്‍ പി.കെ. സുരേന്ദ്രന്‍, ഡോക്യുമെന്ററി സംവിധായകന്‍ രാജേഷ് ജെയിംസ് എന്നിവ രടങ്ങുന്ന ജൂറിയാണ് മത്സര ഡോക്യൂമെന്ററിക ള്‍ വിലയിരുത്തി വിധിനിര്‍ണ്ണയിക്കുന്നത്. ഏറ്റവും നല്ല ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും കെ. ആര്‍. മോഹനന്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനമായി ലഭിക്കും. വൈകിട്ട് നടക്കുന്ന സമാപനയോഗ ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍സൈറ്റിന്റെ പ്രഥമ ഗാനദൃശ്യ അവാര്‍ഡുകളും ഇതേ യോഗ ത്തില്‍ വച്ചു വിതരണം ചെയ്യും.
മേളയിലേക്കുള്ള രെജിസ്‌ട്രേഷന്‍ സൗജന്യമായി www.insightthecreativegroup.com എന്ന വെബ്സൈ റ്റിലൂടെ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 / 9496094153 എന്ന നമ്പറുകളില്‍ ബ ന്ധപ്പെടാവുന്നതാണ്.