‘ചിലര്‍ സിനിമകള്‍ക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം’- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പ്രതിപ ക്ഷത്തെ ചെറുതായി കാണരുതെന്നും യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ നടത്തുന്ന ബഹിഷ്കരണ ആഹ്വാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി. സിനിമകള്‍ക്ക് എതിരെ അനാവശ്യ പരാമര്‍ശ ങ്ങള് നടത്തുന്നതില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് ബിജെപി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പ ത്താന് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരെ ബഹിഷ്കരണ ആഹ്വാനവുമായി ബി ജെപി-സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മോ ദിയുടെ നിര്‍ദേശം.
‘ചിലര്‍ സിനിമകള്‍ക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം’- പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷത്തെ ചെറുതായി കാണരുതെന്നും യോഗത്തില്‍ പ്രധാനമന്ത്രി നിര് ദേശം നല്കി. സമൂഹ ത്തിന്റെ താഴേത്തട്ടിലുള്ളവര്ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് വോട്ട് ഉറപ്പാക്കണമെന്നും മോദി നിര്‍ദേശം നല്കി.











