പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നാല് വയസുകാരനും പാലക്കാട് രണ്ട് പേര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്
പാലക്കാട്: കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തില്‍ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നാല് വയസുകാരനും പാലക്കാട് രണ്ട് പേര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൂടു തല്‍ ജാഗ്രത വേണമെന്നു കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടപ്ര പഞ്ചായ ത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
പാലക്കാട് രണ്ട് പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധന യിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.