അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കില്‍ സിനിമാ വ്യവസായ ത്തെ ഒന്നടങ്കം ഇതര സംസ്ഥാ നങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണെന്ന് ഫെഫ്ക മുന്നറിയിപ്പ് നല്‍കി
കൊച്ചി: കോറോണ കാലത്ത് സിനിമാ വ്യവസായത്തോടുള്ള സംസ്ഥാന സര്‍ക്കാര്‍ സമീപനം മാറ്റ ണമെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സിനിമ ഷൂട്ടിങ് പുനരാരംഭിക്കാന്‍ അനുമതി വേണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഫെ ഫ്ക ആവശ്യപ്പെട്ടു. അണ്‍ലോക്ക് മാര്‍ഗ നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പരിഹരിച്ചില്ലെങ്കില്‍ സിനിമാ വ്യവസായത്തെ ഒന്നടങ്കം ഇതര സംസ്ഥാ നങ്ങളിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണെന്ന് ഫെഫ്ക മുന്നറിയിപ്പ് നല്‍കി.
സീരിയലിന് അനുവദിച്ചത് പോലെ സിനിമ വ്യവസായത്തിനും കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. നിലവില്‍ ഇതിന്റെ ഭാഗമായി നടന്‍ പൃഥ്വിരാജിന്റെ മോഹന്‍ലാ ല്‍ ചിത്രം ഉള്‍പ്പെടെ ഏഴു ചിത്രങ്ങളാണ് ഇതര സംസ്ഥാനങ്ങളിലേക്ക് ഷൂട്ടിങ്ങിനായി പോകു ന്നത്. ഇക്കാരണത്താല്‍ അടിസ്ഥാന സാങ്കേതിക പ്രവര്‍ത്തര്‍ക്ക് ഉള്‍പ്പെടെ തൊഴില്‍ നഷ്ടപ്പെട്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
നിലവില്‍ തന്നെ പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം തെല ങ്കാനയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുക യാണ്. ഇത് ഉള്‍പ്പെടെ ഏഴു ചിത്രങ്ങളാണ് തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്താന്‍ പോകുന്നത്. സിനിമ വ്യവസായ ത്തോടുള്ള സമീപനം മാറ്റി, ഷൂട്ടിങ് തുടങ്ങാന്‍ അനുവദിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
നിലവില്‍ നിരവധി സിനിമാ തൊഴിലാളികള്‍ പട്ടിണിയിലാണ്. പരിമിതികളില്‍ നിന്ന് കൊണ്ടാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്. എന്നാല്‍ ഭാ വി യിലും ഇത് തുടര്‍ന്ന് പോകുന്നത് പ്രായോഗികമല്ല. അതുകൊണ്ട് സിനിമ വ്യവസായം മുന്നോട്ടുപോകുന്നതിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം. അല്ലാത്ത പക്ഷം ഇതര സംസ്ഥാനങ്ങളിലേക്ക് സിനിമ വ്യവസായത്തെ കൊണ്ടുപോകേണ്ടി വരും. ഇത് സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഫെഫ്ക് ആവശ്യപ്പെടുന്നത്.