കേക്കിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും രുചി രാജ്യമൊട്ടാകെ എത്തിക്കാനാ ണ് ലക്ഷ്യമിടുന്നതെന്ന് എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന്‍ എക്സിക്യൂ ട്ടീവ് ഡയറക്ടര്‍ ദനേസ രഘുലാല്‍ പറഞ്ഞു. കോവിഡിന് ശേഷം ഭക്ഷ്യ വ്യവ സായത്തിന് അസാമാന്യ വളര്‍ച്ച നേടിയിട്ടുണ്ട്
കൊച്ചി: എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നോവേഷന്‍സിന്റെ ഭാഗമായ എലൈ റ്റ് ഫുഡ്സ് വിപണി വിപുലീകരിക്കാനും ‘ഫുഡ് ഫാക്ടറി ഓഫ് ഇന്ത്യയായി മാ റാനും ലക്ഷ്യമിടുന്നു. ബേക്കിങ്, മില്ലിങ്, ഓര്‍ഗാനിക് വിഭാഗങ്ങളില്‍ 20 ശത മാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കേക്കിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും രുചി രാജ്യമൊട്ടാകെ എത്തിക്കാനാ ണ് ലക്ഷ്യമിടുന്നതെന്ന് എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന്‍ എക്സി ക്യൂ ട്ടീവ് ഡയറക്ടര്‍ ദനേസ രഘുലാല്‍ പറഞ്ഞു. കോവിഡിന് ശേഷം ഭക്ഷ്യ വ്യവസായത്തിന് അസാമാന്യ വള ര്‍ച്ച നേടിയിട്ടുണ്ട്. ബഹുരാഷ്ട്രകമ്പനികള്‍ക്കിടിയിലെ മത്സരം കൂടിവരുന്നു ണ്ടെങ്കിലും വെല്ലുവിളികളെ അതിജീവിക്കാന്‍ ഗുണമേന്മയും വിലനിര്‍ണ്ണയവും സഹായിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിസിനസ്സ് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയതായി പുറത്തിറക്കിയ ‘ഫ്രൂട്ട് സ്ലൈസ് കേക്കുകള്‍, കേക്ക് റസ്‌ക്ക്, ബ്രൗണിയും വിപണിയില്‍നിന്ന് മികച്ച അഭിപ്രായം നേടുന്നുണ്ട്. 1986ല്‍ അരൂരില്‍ ബ്രെഡ്‌പ്രൊഡക്ഷന്‍ കമ്പനിയായി ആരംഭിച്ച എ ലൈറ്റ് ഫുഡ്സിന് 150 ലധികം ഉത്പന്നങ്ങളുണ്ട്. വെസ്റ്റ് ഏഷ്യ, യൂറോപ്പ്, യു.കെ,തായ്വാന്‍, മലേഷ്യ, ഇ സ്രായേല്‍, ഓസ്ട്രേലിയ എ ന്നീ രാജ്യങ്ങളില്‍ എലൈറ്റ് ഫുഡ്സിന്റെ സാന്നിധ്യമുണ്ട്. കമ്പനിയുടെ 20 ശ തമാനം വരുമാനവും കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്.