തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അനധികൃത നിയമനങ്ങള്‍ക്കെതിരേയും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സമരത്തിനും പിന്തുണ അറിയിച്ചാണ് യുവമോര്‍ച്ച പ്രതിഷേധം.
പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്നു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്നത് പോലീസിന് തലവേദനയായി. മന്ത്രിസഭായോഗം സെക്രട്ടറിയേറ്റില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞത് ഉന്തിനും തള്ളിനും ഇടയാക്കി. പ്രതിഷേധ ജാഥകള്‍ കണക്കിലെടുത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ വലിയ പോലീസ് സന്നാഹത്തെയാണ് വ്യന്യസിച്ചിരിക്കുന്നത്.